യുപിഐ ഇടപാടുകളുടെ പുതിയ പരിധികൾ; നിർദ്ദിഷ്ട ആവശ്യങ്ങൾക്ക് 5 ലക്ഷം രൂപ വരെ അയക്കാം

 


യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) വഴിയുള്ള പണമിടപാടുകളുടെ പരിധി ഏത് ആവശ്യത്തിനാണ് പണം നൽകുന്നത് എന്നതിനെ ആശ്രയിച്ച് വ്യത്യസ്തമായിരിക്കുമെന്ന് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ). സാധാരണ വ്യക്തിഗത ഇടപാടുകൾക്ക് ഒരു ലക്ഷം രൂപയാണ് ദിവസേനയുള്ള പരമാവധി പരിധിയെങ്കിലും ചില നിശ്ചിത ആവശ്യങ്ങൾക്ക് ഇത് 5 ലക്ഷം രൂപ വരെയായി ഉയർത്തിയിട്ടുണ്ട്.

ആദായനികുതി ഉൾപ്പെടെയുള്ള നികുതി അടവുകൾ, ആശുപത്രി ബില്ലുകൾ, കോളേജ് ഫീസുകൾ, ഐപിഒ സബ്‌സ്‌ക്രിപ്‌ഷനുകൾ, ആർബിഐ റീട്ടെയിൽ ഡയറക്ട് സ്കീം വഴിയുള്ള ബോണ്ട് വാങ്ങലുകൾ എന്നിവയ്ക്കാണ് 5 ലക്ഷം രൂപ വരെ യുപിഐ വഴി അടയ്ക്കാൻ അനുമതിയുള്ളത്.

ചെറിയ തുകകളുടെ ഇടപാടുകൾക്കായുള്ള യുപിഐ ലൈറ്റിൽ ഒരു സമയം പരമാവധി 1,000 രൂപ വരെ അയക്കാം. വാലറ്റിൽ സൂക്ഷിക്കാവുന്ന തുക 5,000 രൂപയാണ്. ഫീച്ചർ ഫോൺ ഉപയോക്താക്കൾക്കായുള്ള യുപിഐ 123പേ സംവിധാനത്തിലൂടെ ഒരു സമയം പരമാവധി 10,000 രൂപ വരെ ബാങ്ക് അക്കൗണ്ടിൽ നിന്ന് മാറ്റാനും സാധിക്കും.

 

Previous Post Next Post