അപരിചിത നമ്പറുകളിൽ നിന്നുള്ള കോളുകൾ തടയാൻ വാട്‌സ്ആപ് പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചു

 


ഓൺലൈൻ തട്ടിപ്പുകളും അക്കൗണ്ട് ഹാക്കിംഗും വർധിച്ചു വരുന്ന സാഹചര്യത്തിൽ ഉപയോക്താക്കളുടെ സുരക്ഷ മുൻനിർത്തി വാട്‌സ്ആപ് പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചു. സേവ് ചെയ്യാത്ത അപരിചിത നമ്പറുകളിൽ നിന്ന് കോളുകൾ വരുമ്പോൾ വിളിക്കുന്ന വ്യക്തിയുടെ വിശദാംശങ്ങൾ ഇനി സ്ക്രീനിൽ തെളിയും.

​കോൾ വരുന്ന രാജ്യം, വിളിക്കുന്നയാൾ നിങ്ങൾ അംഗമായ ഏതെങ്കിലും ഗ്രൂപ്പുകളിൽ ഉണ്ടോ തുടങ്ങിയ വിവരങ്ങളാണ് ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി അവതരിപ്പിച്ച പുതിയ കോൾ സ്ക്രീനിങ് സംവിധാനത്തിലൂടെ ലഭ്യമാകുന്നത്. ഇത് തട്ടിപ്പ് കോളുകൾ തിരിച്ചറിയാൻ സഹായിക്കും.

​ഇതിനുപുറമേ അക്കൗണ്ട് സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി അക്ഷരങ്ങളും ചിഹ്നങ്ങളും ഉൾപ്പെടുന്ന ശക്തമായ പാസ്‌വേഡുകൾ ക്രമീകരിക്കാനുള്ള സൗകര്യവും, ഒരേ അക്കൗണ്ടിൽ ഒന്നിലധികം പാസ്‌കീകൾ ഉപയോഗിക്കാനുള്ള ഫീച്ചറും വാട്‌സ്ആപ് ഒരുക്കിയിട്ടുണ്ട്. ഐഫോൺ, ആൻഡ്രോയിഡ് ഫോണുകൾ മാറി ഉപയോഗിക്കുന്നവർക്ക് ഫിംഗർപ്രിന്റ് അല്ലെങ്കിൽ ഫേസ് ഐഡി ഉപയോഗിച്ച് എളുപ്പത്തിൽ ലോഗിൻ ചെയ്യാൻ ഇത് ഉപകരിക്കും.

 

Previous Post Next Post