ന്യൂഡൽഹി: സാങ്കേതിക അറ്റകുറ്റപ്പണികളുടെ ഭാഗമായി വെള്ളിയാഴ്ച പുലർച്ചെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (SBI) യു.പി.ഐ (UPI) സേവനങ്ങൾ ഭാഗികമായി തടസ്സപ്പെടുമെന്ന് ബാങ്ക് അറിയിച്ചു. പുലർച്ചെ 12:15 മുതൽ 1:00 വരെയുള്ള 45 മിനിറ്റ് സമയത്താണ് സേവനങ്ങൾ ലഭ്യമാകാത്തത്.
ഉപഭോക്താക്കൾക്കുണ്ടാകുന്ന ബുദ്ധിമുട്ടിൽ ഖേദിക്കുന്നതായും നിർദ്ദിഷ്ട സമയത്തിന് മുൻപ് തന്നെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി സേവനം പുനഃസ്ഥാപിക്കാൻ ശ്രമിക്കുമെന്നും എസ്.ബി.ഐ ഔദ്യോഗിക 'എക്സ്' (X) ഹാൻഡിലിലൂടെ വ്യക്തമാക്കി. ഈ സമയപരിധിയിൽ യു.പി.ഐ ഇതര ഡിജിറ്റൽ ഇടപാടുകൾ നടത്താൻ ഉപഭോക്താക്കൾ ശ്രദ്ധിക്കണമെന്നും ബാങ്ക് നിർദ്ദേശിച്ചു.
