വിപണിയിൽ സ്മാർട്ട്ഫോൺ വില കുത്തനെ ഉയർന്നു; വിവിധ ബ്രാൻഡുകൾ വില വർദ്ധിപ്പിച്ചു


ന്യൂഡൽഹി: രാജ്യത്ത് പ്രമുഖ കമ്പനികളുടെ സ്മാർട്ട്ഫോൺ വിലയിൽ വൻ വർദ്ധനവ്. അനുബന്ധ ഘടകങ്ങളുടെ ഉൽപ്പാദനച്ചെലവും ഇറക്കുമതി തീരുവയും ഉയർന്നതാണ് സ്മാർട്ട്ഫോണുകളുടെ വില കുത്തനെ കൂടുവാൻ പ്രധാന കാരണമായി നിർമ്മാതാക്കൾ ചൂണ്ടിക്കാണിക്കുന്നത്.

ജനപ്രിയ ബ്രാൻഡുകളായ സാംസങ്, ഷവോമി, റിയൽമി, വിവോ ഉൾപ്പെടെയുള്ള മുൻനിര കമ്പനികളെല്ലാം തങ്ങളുടെ വിവിധ മോഡലുകൾക്ക് വില വർദ്ധിപ്പിച്ചിട്ടുണ്ട്. ബജറ്റ് ഫോണുകൾ മുതൽ പ്രീമിയം ഫോണുകൾക്ക് വരെ 500 രൂപ മുതൽ 3,000 രൂപ വരെയാണ് വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. നിർമ്മാണ സാമഗ്രികളുടെ വിലക്കയറ്റവും ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യത്തിലുണ്ടായ വ്യതിയാനവും ഫോൺ നിർമ്മാണ മേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

പഴയ വിലയിൽ വിപണിയിലിറക്കിയ സ്റ്റോക്കുകൾ തീരുന്നതോടെ പുതിയ വില വർദ്ധനവ് ഉപഭോക്താക്കളെ കൂടുതൽ ബാധിക്കും. ഉത്സവ സീസൺ അടുത്തിരിക്കെ ഫോണുകൾക്ക് വില ഉയർന്നത് സാധാരണക്കാരായ ഉപഭോക്താക്കൾക്ക് തിരിച്ചടിയായിട്ടുണ്ട്.



Previous Post Next Post