എഐ സിംഹം; 'ഷേരു ഭായ്' സൈബർ കെണികളിൽ സൂക്ഷ്മത വേണം

 


ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലും ഇപ്പോൾ തരംഗമായിക്കൊണ്ടിരിക്കുന്ന 'ഷേരു ഭായ്' എന്ന 10 സെക്കൻഡ് ദൈർഘ്യമുള്ള എഐ വീഡിയോകൾക്കെതിരെ സൈബർ മുന്നറിയിപ്പ്. വിനോദത്തിനപ്പുറം ഇത്തരം എഐ ട്രെൻഡുകൾ ഉപയോക്താക്കളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നത് അതീവ ജാഗ്രതയോടെ കാണേണ്ടതുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഗൂഗിൾ ട്രെൻഡ്സ് കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഷേരു ഭായിയെ ഏറ്റവുമധികം തിരഞ്ഞ സംസ്ഥാനം കേരളമാണ്.

ഷേരു ഭായിയോടൊപ്പം നിൽക്കുന്ന ഫോട്ടോകൾ സൗജന്യമായി നിർമ്മിക്കാൻ സഹായിക്കുന്ന വ്യാജ എഐ ആപ്പുകളിലും ലിങ്കുകളിലും സ്വന്തം മുഖം നൽകുന്നത് വലിയ സൈബർ അപകടങ്ങൾക്ക് വഴിവെക്കുമെന്ന് മുന്നറിയിപ്പുണ്ട്. ഇത്തരത്തിൽ അജ്ഞാതമായ വെബ്സൈറ്റുകളിലും ആപ്പുകളിലും വ്യക്തിഗത ഫോട്ടോകൾ അപ്‌ലോഡ് ചെയ്യുന്നത് വിവരങ്ങൾ ചോരുന്നതിനും ദുരുപയോഗം ചെയ്യപ്പെടുന്നതിനും കാരണമായേക്കാം. അതിനാൽ അറിയാത്ത ലിങ്കുകളിൽ പ്രവേശിക്കുന്നതും ഫോട്ടോകൾ പങ്കുവെക്കുന്നതും ഒഴിവാക്കണമെന്ന് സൈബർ സുരക്ഷാ വിഭാഗം നിർദ്ദേശിക്കുന്നു.


Previous Post Next Post