സാൻ ഫ്രാൻസിസ്കോ: ടെക് ഭീമനായ ആപ്പിളിന്റെ വിവിധ ഓൺലൈൻ സേവനങ്ങൾ ആഗോളതലത്തിൽ തടസ്സപ്പെട്ടു. ഐക്ലൗഡ് (iCloud), ആപ്പ് സ്റ്റോർ (App Store), ആപ്പിൾ പേ (Apple Pay) ഉൾപ്പെടെയുള്ള നിരവധി സുപ്രധാന സേവനങ്ങളാണ് പണിമുടക്കിയത്.
ഇതോടെ ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ആപ്പിൾ ഉപയോക്താക്കൾക്ക് സേവനങ്ങൾ ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായതായി ഓൺലൈൻ തകരാറുകൾ നിരീക്ഷിക്കുന്ന വെബ്സൈറ്റായ ഡൗൺഡിറ്റക്ടർ (Downdetector) റിപ്പോർട്ട് ചെയ്തു.
ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നതിനും, ക്ലൗഡ് സ്റ്റോറേജ് സേവനങ്ങൾ ഉപയോഗിക്കുന്നതിനും, ഓൺലൈൻ പണമിടപാടുകൾ നടത്തുന്നതിനും ഉപയോക്താക്കൾ വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകൾ നേരിട്ടു. സാങ്കേതിക തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങൾ ആപ്പിൾ ഊർജ്ജിതമാക്കിയിട്ടുണ്ട്.
