കൗമാരക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ നിർണ്ണായക നീക്കവുമായി ഇൻസ്റ്റഗ്രാം; പ്രായം തെറ്റായി നൽകിയവരെ കണ്ടെത്താൻ എ.ഐ സംവിധാനം


സാൻ ഫ്രാൻസിസ്കോ: കൗമാരക്കാരുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നിർണ്ണായക നീക്കവുമായി ഇൻസ്റ്റഗ്രാം. പ്രായം തെറ്റായി രേഖപ്പെടുത്തി ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്ന കൗമാരക്കാരെ കണ്ടെത്തുന്നതിനായി മാതൃകമ്പനിയായ മെറ്റ പ്രത്യേക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സംവിധാനം സജ്ജമാക്കി.

പ്രായപൂർത്തിയായവരാണെന്ന് തെറ്റായി വിവരം നൽകി അക്കൗണ്ട് തുറക്കുന്ന 18 വയസ്സിൽ താഴെയുള്ള ഉപയോക്താക്കളെ തിരിച്ചറിയുകയാണ് ഈ പുതിയ സാങ്കേതികവിദ്യയുടെ പ്രധാന ലക്ഷ്യം. ഇത്തരത്തിൽ കണ്ടെത്തുന്ന അക്കൗണ്ടുകൾ സ്വയമേവ കൗമാരക്കാർക്കായുള്ള പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളുള്ള 'ടീൻ അക്കൗണ്ടുകളിലേക്ക്' (Teen Accounts) മാറ്റും. കൗമാരക്കാരെ അനുചിതമായ ഉള്ളടക്കങ്ങളിൽ നിന്നും ഓൺലൈൻ ചൂഷണങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിനായി കൂടുതൽ കർശനമായ സ്വകാര്യതാ നിയന്ത്രണങ്ങളാണ് മെറ്റ നടപ്പിലാക്കുന്നത്.



Previous Post Next Post