മൈക്രോസോഫ്റ്റിൽ വൻ സാങ്കേതിക തകരാർ; ഇന്ത്യ ഉൾപ്പെടെ 74-ലധികം രാജ്യങ്ങളിൽ സേവനങ്ങൾ തടസ്സപ്പെട്ടു


ന്യൂഡൽഹി: മൈക്രോസോഫ്റ്റിൽ ഉണ്ടായ വൻ സാങ്കേതിക തകരാറിനെ തുടർന്ന് ലോകമെമ്പാടുമുള്ള പതിനായിരക്കണക്കിന് ഉപയോക്താക്കളുടെ സേവനം തടസ്സപ്പെട്ടു. മൈക്രോസോഫ്റ്റ് ടീംസ് (Teams), ഔട്ട്ലുക്ക് (Outlook), മൈക്രോസോഫ്റ്റിന്റെ എ.ഐ സോഫ്റ്റ്‌വെയറായ കോപൈലറ്റ് (Copilot) എന്നിവ ഉൾപ്പെടെയുള്ള പ്രധാന സേവനങ്ങളാണ് പ്രവർത്തനരഹിതമായത്.

ഇന്ത്യ ഉൾപ്പെടെ 74-ലധികം രാജ്യങ്ങളിലെ ലക്ഷക്കണക്കിന് ഉപയോക്താക്കളെയും വിവിധ കോർപ്പറേറ്റ് സ്ഥാപനങ്ങളെയും ഈ സാങ്കേതിക തകരാർ സാരമായി ബാധിച്ചതായാണ് വിവരം. ആഗോളതലത്തിൽ ദൈനംദിന ഓഫീസ് പ്രവർത്തനങ്ങളെയും ആശയവിനിമയങ്ങളെയും ഇത് തടസ്സപ്പെടുത്തി.

തകരാർ എത്രയും വേഗം പരിഹരിക്കുന്നതിനുള്ള തീവ്രശ്രമങ്ങൾ തുടരുകയാണെന്ന് മൈക്രോസോഫ്റ്റ് സാങ്കേതിക വിഭാഗം അറിയിച്ചു.



Previous Post Next Post