TECH Malayalam | Latest News Updates From Technology In Malayalam

എതിരാളികളെ "പഞ്ച്" ചെയ്യാൻ ടാറ്റാ പഞ്ച്!!


മൈക്രോ എസ് യൂ വി (micro SUV) വിഭാഗത്തിൽ പെടുന്ന ടാറ്റാ പഞ്ച് ഒക്ടോബർ 18 നു ലോഞ്ച് ചെയ്യും. 

ബിഹൈന്റ് ദി സീൻസ് (അണിയറ):

ലോകത്തെ ഏറ്റവു വലിയ വാഹന നിർമ്മാതാക്കളുടെ സൂചികയിൽ ടാറ്റായ്ക്ക് 20 ആം സ്ഥാനവും, സുസൂക്കിക്ക് 21 ആം സ്ഥാനവുമാണ്. 2019 ലെ ടാറ്റായുടെ വരുമാനം Rs 2,96,917 കോടിയാണ്. 175 ലെ രാജ്യങ്ങളിൽ ബസ്, ലോറി, കാർ തുടങ്ങിയവ കയറ്റുമതി ചെയ്യുന്നുണ്ട്. പാസഞ്ചർ വാഹനങ്ങളുടെ  6.3%, വാണിജ്യ വാഹനങ്ങളുടെ 45.1% വിപണി ടാറ്റ കൈയടക്കി വെച്ചിരിക്കുന്നു.

മാരുതി സുസുക്കിയുടെ ഈ കാലയളവിലെ വരുമാനം Rs 83,281 കോടിയും, പാസഞ്ചർ വാഹന വിപണി 53 % ശതമാനവും മാരുതി കൈവശം വെച്ചിരിക്കുന്നു.

ഈ കണക്കുകളിലുള്ള സൂചന ഇന്ത്യൻ പാസഞ്ചർ കാർ വിപണിയിൽ മരുതി സുസുക്കിയുടെ ഒരു എതിരാളി പോലുമല്ല ടാറ്റ!!


എന്നാൽ ഈയിടെ ടാറ്റാ, കാറുകളുടെ വിൽപന പടിപടിയായി ഉയർന്നു വരുന്നതാണ് കാണുന്നത്. ടാറ്റ ലാന്റ് റോവർ, ജാഗ്വർ തുടങ്ങിയ കമ്പനികൾ ഏറ്റെടുക്കുകയും, അതിലെ എഞ്ചിനീയറിംഗ് വൈദഗ്ധ്യം ഉപയോഗിച്ച്, ടാറ്റ സ്വന്തം കാറുകളുടെ സാങ്കേതികത വർദ്ധിപ്പിച്ചു. ഇതാണ് ഇന്ത്യൻ വിപണിയിൽ ടാറ്റയുടെ സെയിൽസ് ഗ്രാഫ് കൂട്ടിയത്. 

അതു കൂടാതെ രത്തൻ ടാറ്റാ എന്ന ഇന്ത്യയിൽ പകരം വെക്കാനില്ലാത്ത തലവന്റെ , ഇന്ത്യ എന്ന രാജ്യത്തോടുള്ള സ്നഹവും കരുതലും, അദ്ദേഹം ഇന്ത്യക്കായി ചെയ്യുന്ന ചാരിറ്റിയും സാമ്പത്തിക സഹായങ്ങളും, വെറും ലാഭത്തിൽ മാത്രം കണ്ണുവെച്ച് പ്രവർത്തിക്കുന്ന മറ്റു കമ്പനി തലവന്മാരിൽ നിന്ന് അദ്ദേഹത്തെ വ്യത്യസ്തമാക്കുന്നു. ഇത് സോഷ്യൽ മീഡിയയിൽ വ്യാപകമായി ടാറ്റ എന്ന കമ്പനിയുടെ ഖ്യാതി വർദ്ധിപ്പിച്ചു. ഇതു കാറുകളുടെ വിൽപന വർദ്ധിപ്പിച്ചു എന്നതാണ് അവഗണിക്കാൻ പറ്റാത്ത വസ്തുത.

മാരുതിക്ക് ടാറ്റയുടെ സെയിൽസിലെ വർദ്ധന ശരിക്കും ഒരു ഭീഷണിയല്ല. എന്നാൽ സോഷ്യൽ മീഡിയയിൽ മാരുതി ഫാൻസും ടാറ്റാ ഫാൻസും തമ്മിലുള്ള "പൊരിഞ്ഞ യുദ്ധം" കാണിക്കുന്നത് മാരുതിയുടെ ഭയം തന്നെയാണ്.

പിക്ചർ അഭി ബാക്കി ഹെ (ശേഷം വെള്ളിത്തിരയിൽ) !!

ഈ അവസരത്തിൽ എതിരാളികളുടെ മുഖത്തടിക്കാൻ ടാറ്റ "പഞ്ച്" മായി എത്തുന്നതാണ് കാണുന്നത്!!

മൈക്രോ എസ് യൂ വി (micro suv) യും എസ് യൂ വിയും  (suv) തമ്മിലുള്ള അന്തരം കുറച്ചു പുതിയ ടെക്‌നോളജി കാറുമായി ടാറ്റ എത്തുന്നത്, എതിരാളികളെ അടിച്ചു നിലം പരിശാക്കാൻ തന്നെയാണ്!!

ബ്രിട്ടീഷ് DNA  യുള്ള ലാന്റ്റോവറിന്റെ പിൻഗാമികളായ ഹാരിയർ, സഫാരി, നെക്സോൺ രക്തം തന്നെയാണ് ടാറ്റാ പഞ്ചിനുള്ളത്. കൂടാതെ ഇവയ്ക്കില്ലാത്ത എജൈൽ ലൈറ്റ് ഫ്ലെക്സിബിൾ അഡ്വാൻസ്ഡ് ആർക്കിടെക്ചർ (Agile Light Fexible Advanced architecture) എന്ന ആൽഫാ പ്ലാറ്റ്ഫോമിനു പൂർണമായും ഇലക്ട്രിക് വാഹനമായും മാറാനാവും. പ്ലാറ്റ്ഫോമിൽ കൂടുതൽ ബാറ്ററികൾ ഉൾക്കൊള്ളാനുള്ള ശേഷിയിൽ വലുപ്പക്കൂടുതലുള്ള നെക്സോണിനെയും പിന്തള്ളാൻ പഞ്ചിനാകും. ഫലം കൂടുതൽ റേഞ്ച്.

ഇംപാക്ട് 2.0 ഡിസൈനാണ് പഞ്ചിന്. പ്രീമിയം ഹാച്ച്ബാക്കായ ആൾട്രോസിന്റെ അതേ പ്ലാറ്റ്ഫോം. ഉള്ളിലെ സ്ഥലസൗകര്യവും ഉയർന്ന സീറ്റിങ് പൊസിഷനും പ്ലാറ്റ്ഫോം നൽകുന്ന മറ്റു മികവുകൾ.

സ്പ്ലിറ്റ് ഹെഡ്‌ലാംപ്. ഹ്യൂമാനിറ്റി ലൈൻ എന്നു ടാറ്റ വിശേഷിപ്പിക്കുന്ന, ഇലക്ട്രിക് വാഹനങ്ങളുടേതിനു സമാനമായ  ഗ്രില്ലാണ് പഞ്ചിന്.  സിഗ്നേച്ചർ ആരോ ഡിസൈനുള്ള മുൻ ബംപർ. ബമ്പറിന്റെ താഴേക്കു നീളുന്ന കറുത്ത ഗ്രിൽ വെൻറ്. വശങ്ങളിലെ കറുത്ത ക്ലാഡിങ് എസ് യു വി രൂപഗുണമേകുന്നു. മസ്​കുലർ വീൽ ആർച്ചുകളും ഷോൾഡർ ലൈനും. 16 ഇഞ്ച്ഡയമണ്ട് കട്ട് അലോയ്.  ആരോ ഡിസൈനുള്ള ടെയിൽ ലാമ്പും ഫ്ലോട്ടിങ് റൂഫും. 

നല്ല സ്ഥല സൗകര്യവും സ്റ്റോറേജ് ഇടങ്ങളും എല്ലാ ടാറ്റാ കാറിലുമുള്ളതു പോലെ, നിലവാരവും ഒന്നാംന്തരം. 7 ഇഞ്ച് ഹാർമൻ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം. ഇതു വഴി എസി, മ്യൂസിക് സിസ്റ്റം, നാവിഗേഷൻതുടങ്ങിയവ നിയന്ത്രിക്കാം.



AC വെൻറിനു ചുറ്റും ബോഡി നിറത്തിലുള്ള റിങ്ങുകൾ. ലെതർ റാപ്പ് സ്റ്റിയറിങ് വീലും ഗിയർനോബും. 7 ഇഞ്ച് സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ.. വോയിസ് കമാന്റ് അടക്കുള്ള ഐആർഎസ് കണക്റ്റിവിറ്റി സൗകര്യങ്ങൾ. ഈ വിഭാഗത്തിൽ ആരും നൽകാത്ത മികച്ചസീറ്റിങ്. ഡ്രൈവർക്ക് നല്ല കാഴ്ച്ച .  നല്ല, വലിയ സീറ്റുകൾ. പിൻ യാത്രക്കാർക്കും ആവശ്യത്തിന് ലെഗ‌്റൂമുണ്ട്. 

മാനുവൽ, എ എം ടി ഗിയർബോക്സുകളിൽ 1.2 ലീറ്റർ 3 സിലിണ്ടർ പെട്രോൾ എൻജിൻ ലഭിക്കും. മാനുവലും എ എം ടിയും മികച്ച ഡ്രൈവു തരും.  86 ബിഎച്ച്പി, 113 എൻഎം ടോർക്കും. പൂജ്യത്തിൽ നിന്ന് 60 കിലോമീറ്റർ എത്താൻ 6.5 സെക്കൻഡ് മതി.

ഡ്രൈവിങ് ആയാസരഹിതമാക്കാനും ഇന്ധനക്ഷമത കൂട്ടാനും സിറ്റി, ഇക്കോ മോഡുകളുണ്ട്. റെസ്പോൺസുള്ള സ്റ്റിയറിങ് വീൽ. മൈക്രോ എസ്‍യുവി വിഭാഗത്തിൽ ആദ്യമായി ക്രൂസ് കൺട്രോൾ. വിഭാഗത്തിലെ ഏറ്റവും മികച്ചസസ്പെൻഷൻ യാത്രാസുഖവും സ്ഥിരതയും നൽകുന്നു. വേഗത്തിൽ പോകുമ്പോൾ യാത്രക്കാർ അനുഭവിക്കുന്ന ബോഡിറോൾ, നിയന്ത്രണം വിട്ടുപോകും എന്ന തോന്നൽ ഈ വണ്ടിയിൽ കുറവായിരിക്കും!

വകഭേദങ്ങൾ (വേരിയന്റുകൾ):

പ്യുവർ (Pure), അഡ്വഞ്ചർ (Adventure), അക്കംപ്ലിഷ് (Accomplished), ക്രീയേറ്റീവ് (Creative) എന്നീ വകഭേദങ്ങളിലായി 7 നിറങ്ങളിലാണ് പഞ്ച് വിപണിയിലെത്തുന്നത്.

ഗ്രൗണ്ട് ക്ലിയറൻസ്: 187mm. ഗ്രൗണ്ട് ക്ലിയറൻസ് മോശപെട്ട റോഡുകളിൽ അടിഭാഗം തട്ടാനുള്ള സാധ്യത കുറക്കുന്നു്‌

സുരക്ഷാ സംവിധാനങ്ങൾ: 

മുന്നിൽ രണ്ട് Airbags, ABS with EBD,   പിന്നിൽ Parking Camera.

പ്രതീക്ഷിക്കുന്ന എതിരാളികൾ:

Mahindra KUV100 NXT, Maruti Ignis, Nissan Magnite and Renault Kiger

 ഇഗ്നിസിനെക്കാളും KUV100 നേക്കാളും നീളവും വീതിയും ഗ്രൗണ്ട് ക്ലിയറൻസുംവീൽബേയ്​സും പഞ്ചിനുണ്ട്.

പ്രതീക്ഷിക്കുന്ന വിലനിലവാരം:

₹ 5.00 - 8.00 Lakh

2 Comments

Previous Post Next Post