TECH Malayalam | Latest News Updates From Technology In Malayalam

വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്പ് പുറത്തിറങ്ങി!!



വോട്ടര്‍ പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കുന്നതിനും മണ്ഡലങ്ങള്‍ മാറ്റുന്നതിനും തെറ്റുകൾ തിരുത്തുന്നതിനും മറ്റുമുള്ള മൊബൈല്‍ ആപ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കി. 

'വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ്പ്' എന്ന് പേരിട്ട അപ്ലിക്കേഷന്‍ പ്ലേ സ്റ്റോറിലും, ആപ്പ് സ്റ്റോറിലും ലഭ്യമാണ്. ലോഗിന്‍ ചെയ്യാതെ വോട്ടേഴ്‌സ് രജിസ്‌ട്രേഷന്‍ നടത്താനും ആപ്പില്‍ സൗകര്യമുണ്ട്.

 ഫോൺ നമ്പർ കൊടുത്താൽ വരുന്ന ഓടിപി ടൈപ്പ്‌ ചെയ്ത ശേഷം, യൂസർനെയിം, പാസ്‌വേഡ്  സെറ്റ് ചെയ്തു, 

നിങ്ങളുടെ ഇലക്ഷൻ ഐഡന്റിറ്റി കാർഡിലെ EPIC നമ്പർ (Electors Photo Identification Card ) വെച്ചു നിലവിലുള്ള വിവരങ്ങൾ ചെക്ക് ചെയ്തു നോക്കാം. തുടർന്ന് വോട്ടർ ഐഡി ചിത്രമായി ഫോണിൽ  സേവ് ചെയ്യാം.

ഫോം സബ്മിഷന്‍, സ്റ്റാറ്റസ് ട്രാക്കിങ്ങ് ഇലക്ടറല്‍ സെര്‍ച്ച്, കംപ്ലയിന്റ്‌സ് എന്നീ ലിങ്കുകള്‍ ഹോംസ്‌ക്രീനില്‍ ലഭിക്കും.

 ഫോം 6 ന്യൂ വോട്ടർ റെജിസ്ട്രേഷൻ എന്ന ലിങ്ക്   ക്ലിക്ക് ചെയ്താല്‍ പുതിയ വോട്ടര്‍ രജിസ്‌ട്രേഷനുള്ള ഫോം ലഭിക്കും. പുതിയ വോട്ട് ചേർക്കാൻ ന്യൂ വോട്ടര്‍ രജിസ്‌ട്രേഷന്‍ റിസൈഡിങ് ഇന്ത്യ എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്ത് രജിസ്‌ട്രേഷന്‍ നടത്താം.

മണ്ഡലം മാറുന്നതിനായി ഷിഫ്റ്റിംഗ് ഔട്ട് സൈഡ് അസംബ്ലി കോണ്‍സ്റ്റിറ്റ്വന്‍സി എന്ന ഐക്കണ്‍ ഉപയോഗിക്കണം. ഹോം സ്‌ക്രീനില്‍ വോട്ടര്‍ രജിസ്‌ട്രേഷന്‍ ക്ലിക്ക് ചെയ്താല്‍ ഷിഫ്റ്റിംഗ് ഔട്ട് സൈഡ് അസംബ്ലി കോണ്‍സ്റ്റിറ്റ്വന്‍സി ലിങ്കിലൂടെ ഫോം സിക്‌സ് പൂരിപ്പിച്ച് തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കാം. 

ഹോം സക്രീനില്‍ വോട്ടര്‍ രജിസ്‌ട്രേഷന്‍ ഐക്കണ്‍ ക്ലിക്ക് ചെയ്ത് കറക്ഷന്‍ ഓഫ് എന്‍ട്രീസ് ലിങ്കില്‍ ഫോം എട്ടുപയോഗിച്ച് തിരുത്തലുകള്‍ വരുത്താം. 

ഫോം 8 (ഷിഫ്റ്റിംഗ് വിത്തിൻ അസംബ്ലി കോണ്‍സ്റ്റിറ്റ്വന്‍സി) ലിങ്ക് ഉപയോഗിച്ച് ഒരേ നിയമസഭ മണ്ഡലത്തിലെ, മറ്റു വാർഡുകളിൽ, വോട്ട് മാറ്റാം.

 വോട്ടര്‍ രജിസ്‌ട്രേഷന്‍ ഐക്കണിലെ ഡിലീറ്റേഷന്‍ ലിങ്കില്‍ ഫോം സെവന്‍ വഴി പേര് നീക്കാനും സൗകര്യമുണ്ട്.

വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനും പേര് ചേര്‍ക്കുന്നതിനും പുതിയ മൊബൈല്‍ അപ്ലിക്കേഷന്‍ ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍  എസ്. ചന്ദ്രശേഖർ അറിയിച്ചു


പ്ലേസ്റ്റോർ ലിങ്ക്:

https://play.google.com/store/apps/details?id=com.eci.citizen

1 Comments

  1. ആളുകൾക്ക് സർക്കാർ ഓഫിസിൽ കയറി ഇറങ്ങേണ്ട, ക്യൂ നിൽക്കേണ്ട, വളരെ നല്ല ആപ്പ്.

    ReplyDelete
Previous Post Next Post