പാർട്ട് 2: എല്ലാവരും കേട്ടിട്ടുണ്ട്!! പക്ഷെ പലർക്കും അറിയില്ല !! ശരിക്കും എന്താണ് ബ്ലോക്ക് ചെയിൻ ടെക്‌നോളജി ?.

ഇന്ന് പത്രങ്ങളിലും, സോഷ്യൽ മീഡിയയിലും സ്ഥിരമായി കേൾക്കുന്ന വാക്കുകളാണ് (Buzzword) ക്രിപ്റ്റോ കറൻസി

(Cryptocurrency), NFT, ബ്ലോക്ക് ചെയിൻ (Block chain ) എന്നീവ. 


ക്രിപ്റ്റോ കറൻസി, NFT എന്നീവയുടെ അടിസ്ഥാനം ബ്ലോക്ക് ചെയിൻ ടെക്‌നോളജിയാണ്!!


ക്രിപ്റ്റോ കറൻസിയൊക്കെ, മുമ്പ് ഡാർക്ക് വെബിൽ (Dark Web-അഥവാ ഇൻ്റർനെറ്റിലെ അധോലോകം)  മാത്രമെ പരിചിതമായിരുന്നുള്ളു . എന്നാൽ ഇന്ന് ഇന്ത്യയുടെ പരമോന്നത ബാങ്കായ RBI, ഇന്ത്യൻ പാർലിമെന്റ് ബഡ്ജറ്റിൽ വരെ ഇത് ചർച്ചയിൽ വരുന്നു!! ക്രിപ്റ്റോകറൻസി ഇടപാടുകൾക്ക് നികുതി (Income tax) വരെ നിലവിൽ വന്നു!!. ഇന്ത്യ സ്വന്തമായി ക്രിപ്റ്റോ കറൻസി തുടങ്ങണം എന്ന ചർച്ചകൾ വരെ നടക്കുന്നു!! 


ബ്ലോക്ക് ചെയിൻ ടെക്‌നോളജി വിശദീകരിക്കുക എന്നത് തികച്ചും പ്രയാസമേറിയ കാര്യമാണ്. കാരണം അത് അതിസങ്കീർമായ പ്രോസസുകളാണ്. എങ്കിലും ഒരു സാധാരണക്കാരനു മനസ്സിലാക്കാൻ വേണ്ടി ഏറ്റവും ലളിതമായി ഇങ്ങനെ വിശദീകരിക്കാം. 


നിങ്ങളും നാലു സുഹൃത്തുക്കളും ഒരു വീട് വാടകയ്ക്കെടുത്ത് താമസിക്കുന്നുവെന്ന് കരുതുക. ചെലവുകൾ നിങ്ങൾ അഞ്ച് പേരും ഷെയർ ചെയ്യുന്നു. ഓരോരുത്തരും ചെലവാക്കുന്ന പണം അവരുടെ കണക്ക് ബുക്കിൽ എഴുതി വെയ്ക്കുന്നു. മാസാവസാനം കണക്ക് സെറ്റിൽ ചെയ്യുമ്പോൾ മറ്റുള്ളവർ കണക്ക് എഴുതിയതിൽ കൃത്രിമം കാണിച്ചുവെന്ന സംശയം മറ്റുള്ളവർക്ക് വരാം. ശരിയല്ലെ?


അതിനു പകരം ഒരോ ആളും  ചെലവഴിക്കുന്ന തുക   അഞ്ച് പേരും എഴുതി വെച്ചാൽ, മാസാവസാനം വരുന്ന തർക്കം ഒഴിവാക്കാം. ഈ രീതിയിലാണ് ക്രിപ്റ്റോ കറൻസിയിൽ ബ്ലോക്ക് ചെയിൻ പ്രവർത്തിക്കുന്നത്. 


ബ്ലോക്ക് ചെയിൻ ഇടപാടുകൾ പൂർത്തിയാക്കാൻ ധാരാളം കമ്പ്യൂട്ടിംഗ് പവർ ആവശ്യമാണ്. കമ്പ്യൂട്ടറുകൾ പ്രവർത്തിപ്പിക്കാൻ ഊർജ്ജം ആവശ്യമായതിനാൽ, ഇടപാടുകൾ വളരെയധികം ഊർജ്ജം ഉപയോഗിക്കുന്നുണ്ട്. ഇത് കാലാവസ്ഥ വ്യതിയാനത്തിലേയ്ക്കും മറ്റും നയിച്ചേക്കുമെന്നാണ് ചില നിരീക്ഷകരുടെ വിലയിരുത്തൽ.


ബ്ലോക്ക്ചെയിനിനെ വികേന്ദ്രീകൃത  ഡിജിറ്റല്‍ കണക്ക് പുസ്തകം (Distributed Ledger Technology)

എന്നും വിളിക്കാറുണ്ട്. അനേകം കമ്പ്യൂട്ടറുകളിലായി പരന്നുകിടക്കുന്ന ഒരു ഡിജിറ്റല്‍ കണക്കു പുസ്തകമായി ഇതിനെ സങ്കല്‍പ്പിക്കാം. ഈ കണക്കു പുസ്തകത്തിലെ ഒരു ഇടപാടിനെ സൂചിപ്പിക്കുന്ന ഡിജിറ്റല്‍ റെക്കോര്‍ഡിനെ ബ്ലോക്ക് എന്നു പറയുന്നു. ഇത്തരത്തിലുള്ള പല ബ്ലോക്കുകള്‍ ചേര്‍ന്ന ചങ്ങലയാണ് ബ്ലോക്ക്ചെയിന്‍. 


അസംഖ്യം കമ്പ്യൂട്ടറുകള്‍ക്ക് ശൃംഖലയുടെ ഭാഗമാകാം. വിവരങ്ങള്‍ ശേഖരിച്ചുവയ്ക്കുന്നത് ഈ കമ്പ്യൂട്ടറുകളിലെല്ലാമായിട്ടാണ്. കേന്ദ്രീകൃതമായ വിവരശേഖരം ഇല്ലാത്തതിനാല്‍ ഡേറ്റയ്ക്ക് ശക്തമായ സുരക്ഷിതത്വം ഉണ്ട്. 


ഓരോ ഇടപാടുകളും ഒരു ഹാഷ് മൂല്യവുമായി (Hash Value) ബന്ധപ്പെട്ടിരിക്കുന്നു. ആര്‍ക്കും ഈ മൂല്യത്തില്‍ കൃത്രിമമായി മാറ്റംവരുത്താന്‍ കഴിയില്ല. ഓരോ പുതിയ ഇടപാടും മുമ്പുള്ള ഇടപാടിന്‍റെ തുടര്‍ച്ചയായാണ് രേഖപ്പെടുത്തിവയ്ക്കുന്നത് എന്നതിനാല്‍ സുതാര്യതയ്ക്കും ഉറപ്പുണ്ട്.


ആഗോളതലത്തിൽ തന്നെ ബ്ലോക്ക് ചെയിൻവഴി ആയിരക്കണക്കിനു സെർവറുകളിൽ ഡേറ്റ ശേഖരിച്ചു വയ്ക്കാം. എതു പങ്കാളിയും കൂട്ടിച്ചേർക്കുന്ന ഡേറ്റ മറ്റുള്ളവർക്ക് അപ്പപ്പോൾ കാണാം.  ഇടപാടുകൾക്ക് ഇടനിലക്കാർ വേണ്ട. ഏതെങ്കിലുമൊരു പങ്കാളിക്ക് നെറ്റ്‌വർക്കിൽ കയറി അതു നിയന്ത്രിക്കാൻ സാധ്യമല്ല. എല്ലാം നിയന്ത്രിക്കുന്ന ഒരൊറ്റ കേന്ദ്രമുണ്ടായാൽ ഡേറ്റയിൽ കൃത്രിമം കാട്ടാൻ ആർക്കെങ്കിലും കഴിഞ്ഞേക്കാം. അത്തരം സുരക്ഷാവീഴ്ച ബ്ലോക്ക് ചെയ്നിലില്ല. ഇതു തീർത്തും വികേന്ദ്രീകൃത നെറ്റ്‌വർക് ആണ്.‍ 


ഇടപാടുകൾ പരിശോധിക്കുന്നതും പിയർ-ടു-പിയർ നെറ്റ്‌വർക്കുകളിൽ പങ്കെടുക്കുന്നവർ തന്നെയാകും. ഇവരാണ് മൈനെർമാർ.

( പിയർ-ടു-പിയർ ( Peer to Peer -P2P) നെറ്റ്‌വർക്കിംഗിൽ, ഒരു കൂട്ടം കമ്പ്യൂട്ടറുകൾ ഡാറ്റ പ്രോസസ്സ് ചെയ്യുന്നതിനുള്ള തുല്യ അനുമതികളോടും (Permission)

ഉത്തരവാദിത്തങ്ങളോടും കൂടി ബന്ധിപ്പിച്ചിരിക്കുന്നു)



(തുടരും...)


പാർട്ട് 1: എല്ലാവരും കേട്ടിട്ടുണ്ട്!! പക്ഷെ പലർക്കും അറിയില്ല !! ശരിക്കും എന്താണ് NFT?


https://tech.openmalayalam.com/2022/03/1-nft.html?m=1



Previous Post Next Post