വാട്ട്സ്ആപ്പ് ബിസിനസിന് ഒക്ടോബർ ഒന്ന് മുതൽ ഫീസ് ഈടാക്കാൻ മെറ്റ

 


വ്യക്തിഗത ബിസിനസ് പ്രൊഫൈലുകൾ സൗജന്യമായി ഉപയോഗിച്ചുവന്ന വാട്ട്സ്ആപ്പ് ബിസിനസ് സേവനങ്ങൾക്ക് ഒക്ടോബർ ഒന്ന് മുതൽ നിരക്കേർപ്പെടുത്താൻ മെറ്റ തീരുമാനിച്ചു. വാട്ട്സ്ആപ്പ് ബിസിനസിലൂടെ സന്ദേശമയക്കുന്ന കമ്പനികൾക്ക് ഇടപെടലിന്റെ പ്രത്യേകതയെയും ഗുണനിലവാരത്തെയും അടിസ്ഥാനമാക്കിയുള്ള പുതിയ വിലവിവര പട്ടിക നിലവിൽ വരും.

സെപ്റ്റംബർ 30-നകം ഔദ്യോഗിക ബിസിനസ് അക്കൗണ്ടുകളിൽ പേയ്‌മെന്റ് രീതി ചേർക്കണമെന്ന് മെറ്റ അറിയിച്ചിട്ടുണ്ട്. നിരക്കുകൾ പ്രാബല്യത്തിൽ വന്നിട്ടും ഇത് പൂർത്തിയാക്കാത്ത അക്കൗണ്ടുകൾക്ക് തുടർന്ന് സന്ദേശങ്ങൾ അയക്കാൻ സാധിക്കില്ല. ബിസിനസ് സ്ഥാപനങ്ങൾ ഉപയോക്താക്കൾക്ക് അയയ്ക്കുന്ന സന്ദേശങ്ങൾക്ക് മാത്രമാണ് ഫീസ് ഈടാക്കുക. ഉപയോക്താവ് തിരിച്ച് സന്ദേശമയക്കുകയോ വിളിക്കുകയോ ചെയ്യുമ്പോൾ 24 മണിക്കൂർ സൗജന്യ കസ്റ്റമർ സർവീസ് വിൻഡോ ലഭ്യമാകും. ഈ സമയപരിധി കഴിഞ്ഞ ശേഷമുള്ള മാർക്കറ്റിംഗ്, ഒടിപി/പ്രാമാണീകരണം അല്ലെങ്കിൽ ഇടപാട് സന്ദേശങ്ങൾ എന്നിവയ്ക്കാണ് നിരക്ക് ബാധകമാകുക. കൂടാതെ, ബിസിനസ് എഐ ടോക്കണുകൾക്ക് 1 ദശലക്ഷം ടോക്കണുകൾക്ക് 2 യുഎസ് ഡോളർ എന്ന നിരക്കിലും ഫീസ് ഈടാക്കും.

Previous Post Next Post